പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​പേ​ക്ഷ 17 വ​രെ
Monday, March 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​ര്‍​ഹ​ത​യു​ള്ള സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് 17 വ​രെ അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള 80 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍,ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍, കോ​വി​ഡ് പോ​സി​റ്റി​വാ​യും നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​ണു പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്.
പോ​സ്റ്റ​ല്‍ വോ​ട്ടി​നാ​യി ഫോം 12​ഡി​യി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് സ​മ്മ​തി​ദാ​യ​ക​ന്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ബ്ലോ​ക്ക് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​പേ​ക്ഷാ ഫോം ​സ​മ്മ​തി​ദാ​യ​ക​രു​ടെ വീ​ട്ടി​ല്‍ നേ​രി​ട്ടെ​ത്തി​ക്കു​ക​യും തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്യും.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന തീ​യ​തി മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തീ​യ​തി​ക്കു ശേ​ഷ​മു​ള്ള അ​ഞ്ചു ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണു ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം. ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 12നു ​വ​രു​ന്ന​തി​നാ​ല്‍ പി​റ്റേ​ന്നു മു​ത​ലു​ള്ള അ​ഞ്ചു ദി​വ​സം തി​ക​യു​ന്ന 17 വ​രെ​യാ​കും അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ക​യെ​ന്നു ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
17നു ​ശേ​ഷം ത​പാ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കി​ല്ല. ഈ ​തീ​യ​തി​ക്കു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യോ ക്വാ​റ​ന്‍റൈ​നി​ലാ​കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്ക് പോ​ളിം​ഗ് ദി​വ​സം വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​റി​ല്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചു നേ​രി​ട്ടു ബൂ​ത്തി​ലെ​ത്തി വേ​ട്ട് ചെ​യ്യ​ണം. ജി​ല്ല​യി​ല്‍ ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
ശാ​രീ​രി​ക വൈ​ക​ല്യം മൂ​ലം പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഫോം 12​ഡി​യോ​ടൊ​പ്പം അ​തു തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണം. കോ​വി​ഡ് രോ​ഗി​ക​ളാ​യ​വ​രും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രും അ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​പേ​ക്ഷ​യ്ക്കൊ​പ്പം ന​ല്‍​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ര്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ നേ​രി​ട്ട് സ​മ്മ​തി​ദാ​യ​ക​ന്‍റെ അ​ടു​ത്ത് എ​ത്തി​ക്കും. പോ​സ്റ്റ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന സ​മ്മ​തി​ദാ​യ​ക​രു​ടെ പേ​രി​നു നേ​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പി ​ബി എ​ന്ന് ഇം​ഗ്ലി​ഷി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​ര്‍​ക്കു പി​ന്നീ​ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല.
സ​മ്മ​തി​ദാ​യ​ക​നെ​ക്കൊ​ണ്ടു വോ​ട്ട് ചെ​യ്യി​ച്ചു ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​കെ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും.
ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യു​ന്ന എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​കും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ സ​മ്മ​തി​ദാ​യ​ക​നെ​ക്കൊ​ണ്ടു വോ​ട്ട് ചെ​യ്യി​ച്ചു തി​രി​കെ വാ​ങ്ങു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും സ​മ്മ​തി​ദാ​യ​ക​ന് അ​പേ​ക്ഷ​യോ ബാ​ല​റ്റോ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് നേ​രി​ട്ട് അ​യ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖേ​ന മാ​ത്ര​മേ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കൂ എ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.