സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, March 2, 2021 11:39 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​യ​റി ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​നേ​ജ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ ക​മ​ലേ​ശ്വ​രം ആ​ര്യ​ൻ​കു​ഴി ഹൗ​സ് ന​മ്പ​ർ 104 മാ​ന​സ​യി​ൽ എ​സ്. ര​ഥു​ൽ (29), ആ​ല​പ്പു​ഴ മു​തു​കു​ളം പാ​ണ്ഡ​വ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സൗ​പ​ർ​ണി​ക​യി​ൽ അ​ർ​ജു​ൻ ഗോ​പി​നാ​ഥ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്. മ​ദ്യ​പി​ച്ചാ​ണ് ഇ​വ​ർ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സം​ഘം ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​രെ മ​ർ​ദി​ക്കു​ക​യു​ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. മെ​ഡി​ക്ക​ൽ​കോ​ള​ജ് സി​ഐ ബി​നു വ​ർ​ഗീ​സ്, എ​സ്ഐ ജ​യ​ശ​ങ്ക​ർ, സി​പി​ഒ​മാ​രാ​യ വി​നീ​ത്, ര​ഞ്ജി​ത്ത്, ജ്യോ​തി, പ്ര​താ​പ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.