ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Tuesday, March 2, 2021 11:39 PM IST
പാ​ലോ​ട്: വേ​രു​ക​ൾ മു​റി​ഞ്ഞ് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും പി​ഡ​ബ്ലി​ഡി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. പാ​ലോ​ട് പ​ഴ​യ കെ​എ​സ് ആ​ർ ടി​സി ഡി​പ്പോ​ക്കു സ​മീ​പ​മു​ള്ള പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മ​രം ഏ​തു നി​മി​ഷ​വും ഒ​ടി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.​
ന​ന്ദി​യോ​ട് ചെ​റ്റ​ച്ച​ൽ റോ​ഡ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ൾ വേ​ര​റ്റ നി​ല​യി​ലാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ മ​രം ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ദ്ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ര​ത്തി​ന്‍റെ ശി​ഖ​രം 11 കെ​വി വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.