ക്രൂ​ചേ​ഞ്ചിം​ഗ്: വി​ഴി​ഞ്ഞത്തു വന്നത് 160 ക​പ്പ​ലു​ക​ൾ
Tuesday, March 2, 2021 11:40 PM IST
വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ മാ​സം മാ​ത്രം വി​ഴി​ഞ്ഞ​ത്ത് വ​ന്ന് മ​ട​ങ്ങി​യ​ത് 24 ക​പ്പ​ലു​ക​ൾ . ക്രൂ ​ചേ​ഞ്ചിം​ഗി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ പി​ന്ത​ള്ളാ​ൻ ഇ​നി ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​
ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ൽ 160 ക​പ്പ​ലു​ക​ൾ ഇ​തു​വ​രെ യാ​ത്ര​ക്കി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി വ​ന്ന് പോ​യി ച​രി​ത്രം സൃ​ഷ്ടി​ച്ച വി​ഴി​ഞ്ഞം ഇ​ന്ത്യ​യി​ലെ ത​ന്നെ മൈ​ന​ർ പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​മ​താ​യി.
നേ​ര​ത്തെ വി​ട്ടു നി​ന്ന പ​ല ക​പ്പ​ൽ ഏ​ജ​ൻ​സി​ക​ളും വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​ധ്യ​ത തേ​ടി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച് മ​ട​ങ്ങി. ലോ​കം മു​ഴു​വ​ൻ കൊ​റോ​ണ​യു​ടെ പി​ടി​യി​ലാ​യ​പ്പോ​ൾ ത​ന്നെ വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ൻ വി​ജ​യ​മാ​യാ​ണ് മ​രി​ടൈം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.
കൊ​റോ​ണ ഭീ​തി​യ​ക​ലു​ന്ന​തോ​ടെ തു​റ​മു​ഖം കൂ​ടു​ത​ൽ തി​ര​ക്കി​ലാ​കു​മെ​ന്ന് മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​ജെ. മാ​ത്യൂ​വും വി​ഴി​ഞ്ഞം പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ കി​ര​ണും അ​റി​യി​ച്ചു.
കൊ​ച്ചി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പേ ക്രൂ ​ചേ​ഞ്ചിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും തീ​ര​ത്തു നി​ന്ന് അ​ൻ​പ​തി​ൽ​പ്പ​രം കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടേ​ണ്ട​തു​ണ്ട്. ഇ​തു​വ​രെ​യെ​ത്തി​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ക​യ​റ്റി​റ​ക്കം​പ​ണ​ന​ഷ്ട​വും സ​മ​യ​ന​ഷ്ട​വു​മാ​ണ് ക​പ്പ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ലി​ന് ഏ​റ്റ​വും അ​ടു​ത്തും പ്ര​കൃ​ത്യാ ആ​ഴ​വു​മു​ള്ള വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് തീ​ര​ത്തി​നും ക​ഷ്ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടു​ന്ന​ത്.​ഇ​വി​ടെ​യെ​ത്തു​ന്ന​ത് വ​ൻ ലാ​ഭ​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ക​പ്പ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ വി​ഴി​ഞ്ഞ​ത്ത​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.