സിപിഎം സ്ഥാനാർഥി പട്ടിക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു കൈമാറി
Wednesday, March 3, 2021 11:55 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ഏ​ഴു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ നി​ല​നി​ർ​ത്തി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ന​ൽ​കി. ര​ണ്ട ു ടേം ​പൂ​ർ​ത്തി​യാ​ക്കി​യ ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ ബി.​സ​ത്യ​നെ ഒ​ഴി​വാ​ക്കി പ​ക​രം മ​ഹി​ളാ നേ​താ​വും ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഒ.​എ​സ്.​അം​ബി​ക​യു​ടെ പേ​രാ​ണു പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
നേ​മ​ത്ത് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​ശി​വ​ൻ​കു​ട്ടി​യും അ​രു​വി​ക്ക​ര​യി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ വി.​കെ. മ​ധു​വി​ന്‍റെ പേ​രു​മാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യും വാ​മാ​ന​പു​ര​ത്ത് ഡി.​കെ.​മു​ര​ളി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​കെ.​പ്ര​ശാ​ന്തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ.​ആ​ൻ​സ​ല​നും പാ​റ​ശാ​ല​യി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​നും ക​ഴ​ക്കൂ​ട്ട​ത്ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കാ​ട്ടാ​ക്ക​ട​യി​ൽ ഐ.​ബി.​സ​തീ​ഷും മ​ത്സ​രി​ക്കും.
ഒ​രു വ​നി​ത​യെ ജി​ല്ല​യി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട ി കൂ​ടി​യാ​ണു ആ​റ്റി​ങ്ങ​ലി​ൽ ബി.​സ​ത്യ​നെ ഒ​ഴി​വാ​ക്കി​യ​ത്.

വി.​ശ​ശി​യെ സി​പി​ഐ ഒ​ഴി​വാ​ക്കും

തി​രു​വ​ന​ന്ത​പു​രം : ര​ണ്ട ു ത​വ​ണ മ​ത്സ​രി​ച്ച വി.​ശ​ശി​യെ ചി​റ​യി​ൻ​കീ​ഴി​ൽ വീ​ണ്ട ും മ​ത്സ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. ശ​ശി​യെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലി​ലെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ൾ​ക്കു​മു​ള്ള​ത്. പ​ക​രം പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​ട്ടു​ള്ള മ​നോ​ജ് ഡി.​ഇ​ട​മ​ന സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണു സാ​ധ്യ​ത. നെ​ടു​മ​ങ്ങാ​ട് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും.