യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, March 3, 2021 11:57 PM IST
പോരൂർക്കട: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തു. ബീ​മാ​പ​ള്ളി ഈ​സ്റ്റ് വാ​ർ​ഡി​ൽ വേ​പ്പി​ൻ​മൂ​ട് ജോ​ർ​ജി​ന ഹൗ​സി​ൽ ബൈ​ജു റ്റൈ​റ്റ​സ് (39), ചെ​റി​യ​തു​റ ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ അ​നി (പൊ​ട്ട​ൻ അ​നി 35) എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ന​വം​ബ​ർ 30 ന് ​ബീ​മാ​പ​ള്ളി വ​യ്യാ​മൂ​ല സ്വ​ദേ​ശി ഫൈ​സ​ലി​നെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം രാ​ത്രി ഏ​ഴ​ര​യ്ക്ക് ഈ​ഞ്ച​യ്ക്ക​ലി​ൽ നി​ന്നും കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കാ​റി​ൽ വ​ച്ചും ബീ​മാ​പ​ള്ളി സ്വീ​വേ​ജ് ഫാ​മി​നു സ​മീ​പം വ​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.​ഫേ​സ് ബു​ക്കി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ഭി​ന​ന്ദ് (21)നെ ​പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. വ​ഞ്ചി​യൂ​ർ എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ് ഐ ​പ്ര​ജീ​ഷ് കു​മാ​ർ, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ മാ​രാ​യ ശി​വ പ്ര​സാ​ദ്, ന​വീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഇ​നി പി​ടി​കി​ട്ടാ​നു​ള്ള ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി ധ​നു​ഷി​നെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ശം​ഖു​മു​ഖം അ​സി.​ക​മ്മീ​ഷ​ണ​ർ നി​സാ​ർ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.