പോ​ലീ​സ് ജീ​പ്പി​ൽ നി​ന്ന് പ്ര​തി ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു
Wednesday, March 3, 2021 11:57 PM IST
വി​ഴി​ഞ്ഞം: അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സ് ജീ​പ്പി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ വി​ല​ങ്ങ​ണി​ഞ്ഞ കൈ ​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​റ​ത്തി​റ​ങ്ങി ഓ​ടാ​ൻ ശ്ര​യി​ച്ച​യാ​ളെ മ​റ്റു പോ​ലീ​സു​കാ​ർ ത​ട​ഞ്ഞ് കീ​ഴ്പ്പെ​ടു​ത്തി.
പൂ​വാ​ർ മാ​വി​ള​ക്ക​ട​വ് ക​രി​മ്പാ​ല പു​ത്ത​ൻ​വീ​ട്ടി​ൽ സൈ​മ​ൺ (60) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​ന്‍റെ പേ​രി​ൽ വ​ട്ട​വി​ള തെ​ക്കെ​വി​ള വീ​ട്ടി​ൽ സു​ശീ​ല​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ സൈ​മ​ൺ വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ല​ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ശീ​ല​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​വാ​ർ പോ​ലീ​സ് സൈ​മ​ണെ അ​റ​സ്റ്റ് ചെ​യ്തു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഇ​യാ​ളെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജീ​പ്പി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണം.
സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റു​ന്ന​തി​നു​ള്ള വ​ള​വി​ൽ സ്പീ​ഡ് കു​റ​ച്ച് ജീ​പ്പ് ക​യ​റു​ന്ന​തി​നി​ട​യി​ൽ ഡോ​ർ തു​റ​ന്ന് ചാ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഷി​ബു ത​ട​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സൈ​മ​ൺ വി​ല​ങ്ങ​ണി​ഞ്ഞ കൈ ​കൊ​ണ്ട് ഷി​ബു​വി​ന്‍റെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഷി​ബു​വി​ന്‍റെ പ​ല്ലും പൊ​ട്ടി.
തു​ട​ർ​ന്ന് ഓ​ടാ​ൻ ശ്ര​മി​ച്ച സൈ​മ​ണെ​മ​റ്റ് പോ​ലീ​സു​കാ​ർ ത​ട​ഞ്ഞ് വ​ച്ച് പി​ടി​കൂ​ടി.​പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ പൂ​വാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.