തിരുവനന്തപുരം: വിലക്കയറ്റം തടയുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധിആനുകൂല്യങ്ങൾ പരിഷ്കരിക്കുക, കയറ്റിറക്കു തൊഴിലാളികൾക്കു ഇഎസ്ഐ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വെട്ടു റോഡ്സലാം അധ്യക്ഷത വഹിച്ചു.കെ.പി.തമ്പി കണ്ണാടൻ, മലയം ശ്രീകണ്ഠൻ നായർ, വെള്ളനാട് ശ്രീകണ്ഠൻ, റാഫി, വള്ളക്കടവ് ഷെമീർ, ചാരാച്ചിറ രാജീവ്, വി.ലാലു, നെയ്യാറ്റിൻകര സുഭാഷ്, പുത്തൻപള്ളി നിസാർ,കെ.എം.അബ്ദുൽ സലാം,യു.പ്രതീപ്, ചന്ദ്രബാബു, വഴിമുക്ക് സെയ്യദലി, ജോയി, പൂവാർ യേശുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.