പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി
Wednesday, March 3, 2021 11:59 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: പൊ​ട്ട​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം പൊ​ട്ടി​യ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി വാ​ട്ട​ർ അ​ഥോ​റി​റ്റി പൂ​ർ​ത്തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന 400 എം​എം പ്രി​മോ പൈ​പ്പി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​ത്.
ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും ഇ​തേ ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു.കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത​താ​ണ് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്. കൂ​ടാ​തെ പ്രി​മോ പൈ​പ്പ് ക​ട​ന്നു​പോ​കു​ന്ന​തി​ന് സ​മാ​ന്ത​ര​മാ​യി 11 കെ​വി ഭൂ​ഗ​ർ​ഭ ലൈ​നും പോ​കു​ന്നു​ണ്ട്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ 11 കെ​വി ലൈ​നി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ൻ കാ​ര​ണം.
ക​ഴി​ഞ്ഞ ത​വ​ണ പൈ​പ്പ് പൊ​ട്ടി​യ​തി​ന് 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ പൊ​ട്ട​ൽ. വ​ലി​യ പൈ​പ്പ് പൊ​ട്ട​ൽ അ​ല്ലാ​ത്ത​തി​നാ​ൽ ജ​ല​വി​ത​ര​ണം കാ​ര്യ​മാ​യി മു​ട​ങ്ങി​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ക​വ​ടി​യാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു .