ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം
Wednesday, March 3, 2021 11:59 PM IST
വി​ഴി​ഞ്ഞം: പ​ള്ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ മാ​ർ​ക്ക​റ്റ് പൂ​ട്ടാ​ൻ ഹൈ​ക്കോ​ട​തി​വി​ധി വ​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നാ​ളെ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി. ഉ​ത്ത​ര​വ് വ​ന്ന ശേ​ഷം നി​ര​വ​ധി ത​വ​ണ അ​ട​ച്ച് പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ച​ന്ത ന​ട​ത്തി​പ്പു​കാ​ർ വ​ക​വ​ച്ചി​ല്ല. തു​ട​ർ​ന്ന് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന് ക​ത്തു ന​ൽ​കി​യി​ട്ടും അ​വ​ർ​തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി പി.​ബി. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ 24ാം തീ​യ​തി സെ​ക്ര​ട്ട​റി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എം വി​ട്ടു​നി​ന്നു. മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ടെ നാ​മ​മാ​ത്ര​മാ​യി​രു​ന്ന ആ​ൾ​ക്കാ​ർ പ​ങ്കെ​ടു​ത്ത​ത്. ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡാ​യ തീ​ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ഫു​ഡ്ആ​ൻ​ഡ് സേ​ഫ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റൊ​ന്നു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മാ​സ​ങ്ങ​ൾ പ​ഴ​ക്കം ചെ​ന്ന അ​ഴു​കി​യ മ​ൽ​സ്യ​മെ​ത്തി​ച്ച് ഫോ​ർ​മാ​ലി​ൻ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് ലേ​ല​ത്തി​ൽ വി​ൽ​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു വ​ന്ന​തി​നെ​തി​രെ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് പി.​ബി.​സു​രേ​ഷ് കു​മാ​ർ മാ​ർ​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.