മ​രം മു​റി​ക്ക​വേ ശി​ഖ​രം ത​ല​യി​ൽ വീ​ണ് മരംവെ​ട്ടു​കാ​ര​ൻ മ​രി​ച്ചു
Thursday, March 4, 2021 1:57 AM IST
വി​ഴി​ഞ്ഞം: മ​രം മു​റി​ക്ക​വേ മ​ര​ത്തി​ന്‍റെ ശി​ഖ​രം ത​ല​യി​ൽ വീ​ണ് മരംവെ​ട്ടു​കാ​ര​ൻ മ​രി​ച്ചു.​അ​രു​മാ​നൂ​ർ തോ​ട്ടു​വ​ര​മ്പ് വീ​ട്ടി​ൽ ബാ​ല​ൻ (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ അ​രു​മാ​നൂ​ർ ശ്രീ ​ന​യി​നാ​ർ ക്ഷേ​ത്ര വ​ക​യി​ൽ നി​ന്ന പു​ളി​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. താ​ഴേ​ക്ക് വീ​ണ ശി​ഖ​രം തെ​ന്നി​മാ​റി തൊ​ട്ട​ടു​ത്ത നി​ന്ന ബാ​ല​ന്‍റെ ത​ല​യി​ൽ വീ​ഴുകയാ യിരുന്നു. ഉ​ട​നെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നും ശേ​ഷം ഇ​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: ത​ങ്കം.