കൊ​ല​പാ​ത​ക​ശ്ര​മം:യു​വാ​വ് പി​ടി​യി​ൽ
Thursday, March 4, 2021 11:43 PM IST
കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വി​ള​പ്പി​ല്‍​ശാ​ല നൂ​ലി​യോ​ട് ഈ​ഴ​ക്കോ​ട്ടു​കോ​ണം മാ​ളു നി​വാ​സി​ല്‍ ജ്യോ​തി​ഷ്കു​മാ​റി​നെ (24) കൊ​ല​പാ​ത​ക​ശ്ര​മി​ച്ച കേ​സി​ൽ വി​ള​പ്പി​ല്‍ ചെ​റു​പാ​ല അ​ഖി​ല്‍ ഭ​വ​നി​ല്‍ അ​രു​ണ്‍ (ജി​ത്തു,27) ആ​ണ് പി​ടി​യി​ലാ​യ​ത്. 2020 ന​വം​ബ​ര്‍ 14നാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​രു​ണു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ജ്യോ​തി​ഷി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​ശ്ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന ജ്യോ​തി​ഷി​നെ പ്ര​തി പേ​യാ​ട് ജം​ഗ്ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​യും മ​റ്റ് നാ​ലു പേ​രും ചേ​ര്‍​ന്ന് ബൈ​ക്കി​ലെ​ത്തി​യ ജ്യോ​തി​ഷി​നെ​യും സു​ഹൃ​ത്ത് കി​ച്ചു​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും നെ​ഞ്ചി​നും കൈ​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.