നീ​ര​ജ ജ്യോ​തി​ഷ് മി​സ് ടീ​ൻ കേ​ര​ള 2021
Thursday, March 4, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: മി​സ് ടീ​ൻ കേ​ര​ള 2021 കി​രീ​ടം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നീ​ര​ജ ജ്യോ​തി​ഷി​ന്. ഫി​ലി​പ്പൈ​ൻ​സി​ൽ ര​ണ്ട ാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ നീ​ര​ജ ഗോ​വ​യി​ൽ മേ​യ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ടീ​ൻ ദേ​ശീ​യ പേ​ജ​ന്‍റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ജ്യോ​തി​ഷ് കു​മാ​റി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക​ളാ​ണ് നീ​ര​ജ. കോ​വി​ഡ് മൂ​ലം ഒ​ഡീ​ഷ​ൻ റൗ​ണ്ട ുക​ൾ വെ​ർ​ച്വ​ലാ​യാ​ണ് ന​ട​ത്തി​യ​ത്. ഫൈ​ന​ൽ റൗ​ണ്ട ിൽ 20 ​മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. പ്രി​ൻ​സ് പീ​റ്റ​ർ, രാ​ജേ​ഷ് മാ​ത്യു, ത​സ്വീ​ർ എം. ​സ​ലിം എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി അം​ഗ​ങ്ങ​ൾ.

ന​ഗ​ര​സ​ഭ​യു​ടെ നേതൃത്വത്തിൽ
കി​ട​ക്ക​ക​ൾ വി​ത​ര​ണം ചെ​യ്തു

പേ​രൂ​ർ​ക്ക​ട: കേ​ശ​വ​ദാ​സ​പു​രം വാ​ർ​ഡി​ൽ 60 വ​യ​സ്‌ പി​ന്നി​ട്ട വ​യോ​ധി​ക​ർ​ക്ക് കി​ട​ക്ക​ക​ൾ വി​ത​ര​ണം ചെ​യ്തു. 14 പേ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ വ​യോ​ജ​ന​ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​രം കി​ട​ക്ക​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അം​ശു വാ​മ​ദേ​വ​ൻ, മു​ട്ട​ട കൗ​ൺ​സി​ല​ർ ടി.​പി. റി​നോ​യി, എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.