ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം മൂ​ന്നാം ത​വ​ണ അ​റ​സ്റ്റി​ൽ
Thursday, March 4, 2021 11:44 PM IST
പേരൂർക്കട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ ഗു​ണ്ടാ നി​യ​മ പ്ര​കാ​രം (കാ​പ്പ) അ​റ​സ്റ്റ് ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. പു​ത്ത​ന്‍​പാ​ലം വി​ഷ്ണു വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ക​ണ്ണ​മ്മൂ​ല വ​യ​ൽ നി​ക​ത്തി​യ വീ​ട്ടി​ൽ അ​രു​ണ്‍ (പ​റ​ട്ട അ​രു​ണ്‍ 27) നെ​യാ​ണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ൾ മൂ​ന്നാം ത​വ​ണ​യാ​ണ് ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ പേ​ട്ട, മെ​ഡി​ക്ക​ൽ കോ​ള​ജ്, ച​ട​യ​മം​ഗ​ലം തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം, ഗു​ണ്ടാ ആ​ക്ര​മ​ണം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ നി​യ​മ​ലം​ഘ​നം, സ്ഫോ​ട​ക​വ​സ്തു നി​യ​മ​ലം​ഘ​നം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 14ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
ര​ണ്ടാം പ്രാ​വ​ശ്യം ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ആ​റ് മാ​സം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞ് 2018 ഒ​ക്ടോ​ബ​റി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.
അ​തി​നു​ശേ​ഷം പാ​ൽ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി നീ​ര​ജി​ന്‍റെ വീ​ട്ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തി​ക്ര​മി​ച്ച് ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും, വി​ഷ്ണു വ​ധ​ക്കേ​സി​ലെ സാ​ക്ഷി​യാ​യ വി​ഷ്ണ​വി​ന്‍റെ ബ​ന്ധു​വാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ് . ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു.
നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് കാ​ണി​ച്ച് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ (ക്ര​മ​സ​മാ​ധാ​നം) ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ഒ​രു വ​ർ​ഷ​ത്തേ​യ്ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്.
പേ​ട്ട എ​സ്എ​ച്ച്ഒ സു​ബി​ലാ​ൽ, എ​സ്ഐ​മാ​രാ​യ നി​യാ​സ്, നി​തീ​ഷ്, സി​പി​ഒ മാ​രാ​യ അ​നീ​ഷ്, വി​പി​ൻ, ഷ​മി, ബെ​ന്ന​ന്‍, ര​ജ​നി എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.