ര​ജ​തജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ന്ദി പ്ര​കാ​ശ​ന​വും
Thursday, March 4, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം നെ​ടു​മ​ങ്ങാ​ട് കു​ള​പ്പ​ട ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നാ​ടാ​ർ സം​വ​ര​ണ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്ക് ന​ന്ദി​യ​ർ​പ്പി​ച്ചു. ബാ​വ​യോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഫാ. ​ജോ​ർ​ജ് ജോ​ഷ്വാ ക​ന്നി​ലേ​ത്ത്, അ​ഡ്വ. ജോ​ജോ ഏ​ബ്ര​ഹാം, മ​റ്റ് എം​സി​എ ഭാ​ര​വാ​ഹി​ക​ള​യെും അ​നു​മോ​ദി​ച്ചു .മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് മോ​നി ഏ​ഴം​കു​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ വി​കാ​രി റ​വ. ഡോ. ​സി​റി​ൽ ആ​ന​ന്ദ് ഒ​ഐ​സി, മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി വെ​ള്ളൂ​ർ​കോ​ണം ഷാ​ഫി , മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലു പ​താ​ലി​ൽ, ട്ര​ഷ​റ​ർ സാ​ജ​ൻ തോ​മ​സ്, ജി​ല്ലാ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ബാ​ബു മൈ​ക്കി​ൾ ഒ​ഐ​സി, സ​ഭാ​ത​ല പ്ര​തി​നി​ധി റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, ഡോ. ​കെ. വി. ​തോ​മ​സു​കു​ട്ടി കൈ​മ​ല​യി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ജെ. ​ക്രി​സ്തു​ദാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ജ​ർ അ​തി ഭ​ദ്രാ​സ​നം ന​ട​ത്തി​വ​രു​ന്ന ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​ന് ഒ​രു വീ​ട് പ​ദ്ധ​തി​യി​ലേ​ക്ക് എം​സി​എ ആ​ദ്യ​ഗ​ഡു​വാ​യി ആ​റു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്കു കൈ​മാ​റി.