പോ​സ്റ്റ​ൽ വോ​ട്ട് അ​പേ​ക്ഷ​ക​ൾ 17 വ​രെ
Sunday, March 7, 2021 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 17 വ​രെ സ്വീ​ക​രി​ക്കും. 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, കോ​വി​ഡ് പോ​സി​റ്റീ​വാ​യും ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​ർ, വി​ക​ലാം​ഗ​രാ​യ വോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 16 വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണു പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ൽ അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത മ​റ്റു മൂ​ന്നു വി​ഭാ​ഗ​ക്കാ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ മു​ഖേ​ന വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്കും.

പോ​സ്റ്റ​ൽ വോ​ട്ടി​ന് ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ പേ​രും 12ഡി ​ഫോ​മി​ൽ 17നു ​മു​ൻ​പ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, കോ​വി​ഡ് പോ​സി​റ്റീ​വാ​യും ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​ർ, വി​ക​ലാം​ഗ​രാ​യ വോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ ത​ന്നെ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണം. ഇ​തി​നു കൈ​പ്പ​റ്റ് ര​സീ​ത് അ​പേ​ക്ഷ​ക​നു ന​ൽ​കും. കോ​വി​ഡ് പോ​സി​റ്റീ​വാ​യും ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​രും വി​ക​ലാം​ഗ​രാ​യ വോ​ട്ട​ർ​മാ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം​കൂ​ടി അ​പേ​ക്ഷ​യ്ക്കൊ​പ്പം ന​ൽ​ക​ണം. 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സാ​ക്ഷ്യ​പ​ത്രം വേ​ണ്ട.

പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​പേ​ക്ഷ​ക​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ള്ള അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു കൈ​മാ​റും. അ​വ​ർ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖാ​ന്ത​രം വോ​ട്ട​റു​ടെ വീ​ട്ടി​ൽ ബാ​ല​റ്റ് പേ​പ്പ​റും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കും. വോ​ട്ട​റു​ടെ വീ​ട്, സ​ന്ദ​ർ​ശി​ക്കു​ന്ന തീ​യ​തി, സ​മ​യം എ​ന്നി​വ വോ​ട്ട​ർ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളേ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രെ​യും മു​ൻ​കൂ​ട്ടി അ​റി​യി​ക്കും. പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് പ്ര​ക്രി​യ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ർ​ഥി​ക്ക് ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റി​നെ നി​യോ​ഗി​ക്കാ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ര​ണ്ടു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ഒ​രു വി​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​കും പോ​സ്റ്റ​ൽ വോ​ട്ടിം​ഗി​നു​ള്ള ടീം. ​ഇ​വ​ർ സ​മ്മ​തി​ദാ​യ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ ശേ​ഷം പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ബാ​ല​റ്റ് പേ​പ്പ​ർ, ക​വ​റു​ക​ൾ, പേ​ന, പ​ശ എ​ന്നി​വ കൈ​മാ​റും. സ​മ്മ​തി​ദാ​യ​ക​ൻ ര​ഹ​സ്യ സ്വ​ഭാ​വം പാ​ലി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ബാ​ല​റ്റ് പേ​പ്പ​ർ ക​വ​റി​നു​ള്ളി​ലാ​ക്കി ഒ​ട്ടി​ച്ച ശേ​ഷം അ​പ്പോ​ൾ​ത്ത​ന്നെ അ​തു പോ​ളിം​ഗ് ടീ​മി​നെ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണം. മു​ഴു​വ​ൻ പ്ര​ക്രി​യ​യും വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്കും.

എ​ന്നാ​ൽ പോ​ളിം​ഗ് ടീ​മി​നെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റി​നെ​യും വോ​ട്ട​റു​ടെ വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​നോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു ചി​ത്രീ​ക​രി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

വോ​ട്ട​റി​ൽ​നി​ന്നു കൈ​പ്പ​റ്റു​ന്ന ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​ട​ങ്ങു​ന്ന ഒ​ട്ടി​ച്ച ക​വ​ർ പോ​ളിം​ഗ് ടീം ​അ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു കൈ​മാ​റു​ക​യും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. ഓ​രോ ദി​വ​സ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ല​ഭി​ക്കു​ന്ന ക​വ​റു​ക​ളു​ടെ എ​ണ്ണം അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ​മാ​ർ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്കു​ക​യും ജി​ല്ലാ ക​ള​ക്ട​ർ ഈ ​വി​വ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്യും.