പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു
Sunday, March 7, 2021 12:05 AM IST
ക​ല്ല​റ: ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ ത​റ​ട്ട ഉ​ണ്ണി​മു​ക്കു് അ​മ്പി​ളി വി​ലാ​സ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ പാ​ച​ക വാ​ത​ക ഗ്യാ​സ് സി​ലി​ണ്ട​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ മാ​റ്റു​മ്പോ​ഴാ​ണ് സം​ഭ​വം. പു​തി​യ സി​ലി​ണ്ട​ര്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗ്യാ​സ് ചോ​ര്‍​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് വീ​ട്ടി​ന​ക​ത്ത് വാ​ത​കം പ​ട​ര്‍​ന്നു. വെ​ഞ്ഞാ​റ​മൂ​ട് നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ചോ​ര്‍​ച്ച​യു​ള്ള ഗ്യാ​സ് സി​ലി​ണ്ട​ര്‍ പു​റ​ത്തേ​ക്കെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​ക്കി.