നി​ർ​ഭ​യ​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു ജി. ​കാ​ർ​ത്തി​കേ​യ​ൻ : വി.​എം.​സു​ധീ​ര​ൻ
Sunday, March 7, 2021 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ നി​ർ​ഭ​യ​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു ജി. ​കാ​ർ​ത്തി​കേ​യ​നെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ. ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റും കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും ആ​ര്യ​നാ​ട് ന​ട​ത്തി​യ ജി.​കാ​ർ​ത്തി​കേ​യ​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി.​കാ​ർ​ത്തി​കേ​യ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നി​ല​പാ​ടു​ക​ൾ സ്ഥി​ര​ത​യു​ള്ള​താ​യി​രു​ന്നു​വെ​ന്നും ഒ​രു രാ​ഷ്ട്രീ​യ നേ​താ​വും കാ​ണി​ക്കാ​ത്ത ആ​ർ​ജ​വ​വും ധൈ​ര്യ​വും കൈ​മു​ത​ലാ​ക്കി​യ കാ​ർ​ത്തി​കേ​യ​ൻ വ​രും ത​ല​മു​റ​യി​ലെ രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ അ​ഡ്വ. വി​തു​ര ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ജി.​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​എം.​ടി.​സു​ലേ​ഖ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ജ​യ​മോ​ഹ​ൻ, അ​ഡ്വ. സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ല​യ​ടി പു​ഷ്പാം​ഗ​ത​ൻ, സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് മെ​മ്പ​ർ അ​ഡ്വ. നി​ർ​മ്മ​ലാ​ന​ന്ദ​ൻ, കോ​ൺ​ഗ്ര​സ് ആ​ര്യ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജി കേ​ശ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.