ഏ​ത് മു​ന്ന​ണി ജ​യി​ച്ചാ​ലും പാ​റ​ശാ​ല ച​രി​ത്ര​ത്തി​ലി​ടം നേ​ടും
Wednesday, April 7, 2021 11:40 PM IST
പാ​റ​ശാ​ല : വീ​റും വാ​ശി​യും നി​റ​ഞ്ഞ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ണ​ക്കു​കൂ​ട്ട​ലു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ. ഏ​ത് മു​ന്ന​ണി​യി​ലെ ആ​ര് ജ​യി​ച്ചാ​ലും ഇ​ക്കു​റി ച​രി​ത്ര​മാ​കും പാ​റ​ശാ​ല​യി​ൽ. പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​താ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. യു​ഡി​എ​ഫി​ലെ അ​ൻ​സ​ജി​ത റ​സ​ൽ വി​ജ​യി​ച്ചാ​ൽ പാ​റ​ശാ​ല​യി​ലെ പ്ര​ഥ​മ വ​നി​താ എം​എ​ൽ​എ എ​ന്ന ഖ്യാ​തി നേ​ടാ​ൻ ക​ഴി​യും.
പാ​റ​ശാ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ട​തു പ​ക്ഷ​സ്ഥാ​നാ​ർ​ഥി തു​ട​രെ ര​ണ്ടു​പ്രാ​വ​ശ്യം വി​ജ​യി​ച്ചി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫി​ലെ സി.​കെ. ഹ​രീ​ന്ദ്ര​ൻ വി​ജ​യി​ച്ചാ​ൽ തു​ട​ർ​ച്ചെ​യാ​യി ര​ണ്ടു പ്രാ​വ​ശ്യം വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ എ​ന്ന ഖ്യാ​തി അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കും. ഇ​തി​നു​മു​ൻ​പ് കോ​ൺ​ഗ്ര​സി​ലെ ര​ണ്ടു പേ​ര് മാ​ത്ര​മേ തു​ട​ർ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ളൂ. ആ​ദ്യ നി​യ​മ​സ​ഭ​യി​ൽ 1957 കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​ടാ​ർ കോ​ൺ​ഗ്ര​സ്‌് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ചു. പ​ക്ഷെ 1960 ൽ ​ര​ണ്ടാം നി​യ​മ സ​ഭ​യി​ൽ സ്വ​ത​ന്ത്ര​നാ​യി​ട്ടു മ​ത്സ​രി​ച്ചാ​ണ് വി​ജ​യം കൈ​വ​രി​ച്ച​ത്.​അ​തി​നു ശേ​ഷം 1980 ലെ​ആ​റാം നി​യ​മ​സ​ഭ​യി​ലും 1982 ലെ ​ഏ​ഴാം നി​യ​മ​സ​ഭ​യി​ലും സു​ന്ദ​ര​ൻ നാ​ടാ​ർ തു​ട​ർ​വി​ജ​യം ക​ര​സ്ഥ​മാ​ക്കി . അ​തി​നു​ശേ​ഷം 1996 ൽ ​ന​ട​ന്ന പ​ത്താം നി​യ​മ​സ​ഭ​യി​ൽ സു​ന്ദ​ര​ൻ നാ​ടാ​ർ​കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​യി​രു​ന്നു​വെ​ങ്കി​ൽ 2001 ൽ ​ന​ട​ന്ന 11 -ാം നി​യ​മ സ​ഭ​യി​ൽ സീ​റ്റ്നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ന്ദ​ര​ൻ നാ​ടാ​ർ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു​വി​ജ​യി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യും ചെ​യ്തു. ബി ​ജെ​പി​യു​ടെ എ ​ക്ലാ​സ് സീ​റ്റാ​ണ് പാ​റ​ശാ​ല.​ഏ​തു​വി​ധേ​ന​യും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വീ​റും വാ​ശി​യും നി​റ​ഞ്ഞ​പോ​രാ​ട്ട​മാ​ണ് ബി​ജെ​പി ക​ഴ്ച​വ​ച്ച​തു .അ​തു​കൊ​ണ്ടു​ത​ന്നെ ബി​ജെ​പി വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ബി​ജെ​പി​യു​ടെ ന​ട​ന്നു​ക​യ​റ്റ​മാ​കും . ച​രി​ത്രം കു​റി​ക്കു​ന്ന​ത് ആ​രെ​ന്ന​റി​യാ​ൻ ആ​കാം​ഷ​യോ​ടെ​കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​റ​ശാ​ല​യി​ലെ വോ​ട്ട​ർ​മാ​ർ.