ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം ന​ട​ന്ന നേ​മ​ത്ത് മൂന്ന് മു​ന്ന​ണി​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ
Thursday, April 8, 2021 11:41 PM IST
നേ​മം : ശ​ക്ത​മാ​യ ത്രീ​കോ​ണ മ​ത്സ​രം ന​ട​ന്ന നേ​മ​ത്ത് യു​ഡി​എ​ഫ് ,എ​ൽ​ഡി​എ​ഫ് ,എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ .ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ
യു​ഡി​എ​ഫി​ന്‍റെ കെ.​മു​ര​ളീ​ധ​ര​ൻ, എ​ൽ​ഡി​എ​ഫി​ന്‍റെ വി.​ശി​വ​ൻ​കു​ട്ടി ,എ​ൻ​ഡി​എ​യു​ടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നീ​വ​ർ ത​മ്മി​ലാ​യി​രു​ന്നു പോ​രാ​ട്ടം. മു​ന്നോ​ക്ക പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ഒ​രു പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള നേ​മ​ത്ത് സ​മു​ദാ​യ വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തേ​ക്ക് കൊ​ണ്ട് വ​രു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു മു​ന്ന​ണി​ക​ൾ. യു​ഡി​എ​ഫി​നാ​യി രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, സ​ച്ചി​ൻ പൈ​ല​റ്റ്, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല വി.​എം.​സു​ധീ​ര​ൻ, ന​ട​ൻ ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് തേ​ടി. കു​മ്മ​ന​ത്തി​ന് വേ​ണ്ടി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ, കേ​ന്ദ്ര മ​ന്ത്രി.​വി.​മു​ര​ളീ​ധ​ര​ൻ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ​ൻ, ഒ.​രാ​ജ​ഗോ​പാ​ൽ എ​ന്നീ വ​രാ ണ് ​മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ൻ​കു​ട്ടി​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ,മ​ന്ത്രി സി.​ര​വി​ന്ദ്ര​നാ​ഥ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് വോ​ട്ട് തേ​ടി എ​ത്തി.​ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ൽ മു​വ​രും വി​ജ​യ സാ​ധ്യ​ത ഉ​റ​പ്പ് വ​രു​ത്തി. മൂ​വ​രും അ​യ്യാ​യി​രം മു​ത​ൽ പ​തി​നാ​യി​ര​ത്തി​ലെ​റെ​വോ​ട്ടി​ന് വി​ജ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ന​ഗ​ര സ​ഭ​യു​ടെ 23 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന നേ​മം മ​ണ്ഡ​ല​ത്തി​ൽ 142578 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്.