വി​ഷു​ക്ക​ണി​കി​റ്റു​ക​ൾ: ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
Thursday, April 8, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് വി​എ​ഫ്പി​സി​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു​ക്ക​ണി​കി​റ്റു​ക​ൾ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ സം​ഘ​ട​ന​ക​ൾ, ഓ​ണ്‍​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യാ​നു​സ​ര​ണം വി​ൽ​പ്പ​ന​ക്ക് ത​യാ​റാ​ക്കു​ന്നു. പൈ​നാ​പ്പി​ൾ, ക​ണി​വെ​ള്ള​രി, മാ​ങ്ങ, ക​ശു​മാ​ങ്ങ, ച​ക്ക, മ​ത്ത​ൻ, ക​ണി​ക്കൊ​ന്ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ കി​റ്റു​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. പ​ത്തി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കി​റ്റു​ക​ൾ​ക്കു​ള്ള ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ബു​ക്കിം​ഗി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 6282295518 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.