പോ​സ്റ്റ​ർ തൂ​ക്കിവി​റ്റ സം​ഭ​വം ; കോ​ണ്‍​ഗ്ര​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, April 10, 2021 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ൾ ന​ന്ത​ൻ​കോ​ട്ടെ ആ​ക്രി​ക്ക​ട​യി​ൽ തൂ​ക്കി​വി​റ്റ സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വം സ്ഥാ​നാ​ർ​ഥി ത​ന്നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നേ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണു പാ​ർ​ട്ടി ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പോ​സ്റ്റ​ർ വി​റ്റ സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ട ായി​ട്ടു​ണ്ടേ ായെ​ന്ന് പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പോ​സ്റ്റ​ർ ആ​ക്രി​ക്ക​ട​യി​ൽ ക​ണ്ടെ ത്തി​യ​ത് മാ​ത്ര​മ​ല്ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ ന്ന് ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.