യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം
Saturday, April 10, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. കോ​ള​ജ് കാ​ന്പ​സി​ൽ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നെ ചൊ​ല്ലി​യാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​സ്എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ചെ​റി​യ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച കാ​ന്പ​സി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ​ല​ത​വ​ണ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യെ​ങ്കി​ലും അ​ധ്യാ​പ​ക​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ബി​എ​സ്‌​സി ഗ​ണി​തം, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് എ​ഫ്ഐ​ആ​ർ പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കെ​എ​സ്‌​യു രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം കാ​ന്പ​സു​ക​ളി​ൽ എ​സ്എ​ഫ്ഐ ഗു​ണ്ടാ​യി​സം തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കോ​ള​ജി​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് കോ​ള​ജ് അ​തി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്ത് ന​ട​പ​ടി​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രും സ​ർ​വ​ക​ലാ​ശാ​ല​യും പോ​ലീ​സും സ്വീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.