ോ​മോഷ്ടി​ച്ച കാ​ണി​ക്ക​വ​ഞ്ചി അ​ല​ക്കു​ക​ട​വി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Saturday, April 10, 2021 11:43 PM IST
പേ​രൂ​ർ​ക്ക​ട: ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട കാ​ണി​ക്ക​വ​ഞ്ചി അ​ല​ക്കു​ക​ട​വി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ വി.​കെ.​പി ന​ഗ​റി​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് കാ​ണി​ക്ക​വ​ഞ്ചി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ന്നു വ​ര​വേ ക​ര​മ​ന മേ​ലാ​റ​ന്നൂ​ർ അ​ല​ക്കു​ക​ട​വി​നു സ​മീ​പ​ത്തു​നി​ന്ന് നാ​ട്ടു​കാ​ർ കാ​ണി​ക്ക​വ​ഞ്ചി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കാ​ണി​ക്ക​വ​ഞ്ചി സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.