ഇ​ഗ്നോ​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​യി​മാ​റും: കേ​ന്ദ്ര മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ
Monday, April 12, 2021 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കേ​ന്ദ്ര മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ ഒാ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ഒ​രു സ്ഥ​ല​ത്ത് ഇ​ഗ്നോ​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ത് ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ഗ്നോ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. നാ​ഗേ​ശ്വ​ർ റാ​വു , പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സ​ത്യ​കാം , ര​ജി​സ്ട്രാ​ർ ഡോ. ​വി.​ബി. നേ​ഗി, റീ​ജ​ണ​ൽ സ​ർ​വീ​സ് ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം. ഷ​ൺ​മു​ഖം, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ജി​തേ​ന്ദ്ര ദേ​വ് ഗം​ഗ്വാ​ർ, ചീ​ഫ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സു​ധീ​ർ റെ​ഡി, തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ബി. സു​കു​മാ​ർ എ​ന്നി​വ​രും കേ​ന്ദ്ര​ത്തി​ലെ മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.