സ്വ​ർ​ണ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച​ത് കാ​റി​ലൊ​ളി​പ്പി​ച്ച 75 ല​ക്ഷം രൂ​പ ല​ക്ഷ്യ​മി​ട്ട്
Friday, April 16, 2021 11:26 PM IST
പോ​ത്ത​ൻ​കോ​ട്: പ​ള്ളി​പ്പു​റ​ത്ത് സ്വ​ർ​ണ​വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച​ത് വ്യാ​പാ​രി​യു​ടെ കാ​റി​ലു​ണ്ട ായി​രു​ന്ന പ​ണം ല​ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. അ​തേ സ​മ​യം വ്യാ​പാ​രി​യു​ടെ കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ 75 ല​ക്ഷം രൂ​പ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ര്യം വ്യാ​പാ​രി പോ​ലീ​സി​ൽ നി​ന്നു മ​റ​ച്ചു​വ​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നത്ത​തി​നു തൊ​ട്ടു പി​ന്നാ​ലെ വ്യാ​പാ​രി ബ​ന്ധു​ക്ക​ളെ വിളിച്ചുവരുത്തി പ​ണം ക​ട​ത്തി​യ​താ​യി പോ​ലീ​സ് പി​ന്നീ​ട് മ​ന​സി​ലാ​ക്കി. പി​ടി​ച്ചെ​ടു​ത്ത ഈ ​തു​ക​യും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ​ന്പ​ത്ത് എ​ന്ന സ്വ​ർ​ണ​വ്യാ​പാ​രി ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​ത്രി ബ​ന്ധു​വി​നും ഡ്രൈ​വ​ർ​ക്കു​മൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​രു​നാ​ഗ​പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ടെ​ക്നോ​സി​റ്റി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വ്യ​ക്ത​മാ​യ പ്ലാ​നോ​ടെ ര​ണ്ട ു കാ​റു​ക​ളി​ൽ വ​ന്ന പ്ര​തി​ക​ൾ സ​ന്പ​ത്തി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്ന് മു​ള​ക് പൊ​ടി വി​ത​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ബ​ന്ധു​വി​നേ​യും ഡ്രൈ​വ​റേ​യും ത​ട്ടി കൊ​ണ്ടു പോ​യി ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം, വ്യാ​പാ​രി​യു​ടെ കാ​റി​ലു​ണ്ട ായി​രു​ന്ന 100 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ്ര​തി​ക​ൾ ക​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ സ​ന്പ​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ കി​ട്ടാ​തി​രു​ന്ന​തും പ്ര​തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും ആ​ദ്യം അ​ന്വേ​ഷ സം​ഘ​ത്തെ കു​ഴ​ക്കി​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും, നൂ​റി​ൽ​പ​രം ആ​ളു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ നി​ന്നു​മാ​ണ് കേ​സി​നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച കാ​റി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യും അ​ത് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന അ​ന്വേ​ഷ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം നാ​ലു പേ​ർ പി​ടി​യി​ലാ​വു​ക​യു​മാ​യി​രു​ന്നു.
പെ​രു​മാ​തു​റ കൊ​ട്ടാ​രം തു​രു​ത്ത് ദാ​റു​ൽ സ​ലാം വീ​ട്ടി​ൽ നെ​ബി​ൻ (28), കെ​ട്ടാ​രം​തു​രു​ത്ത് പ​ടി​ഞ്ഞാ​റ്റു​വി​ള വീ​ട്ടി​ൽ അ​ൻ​സ​ർ (28), അ​ണ്ട ുർ​കോ​ണം വെ​ള്ളൂ​ർ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഫൈ​സ​ൽ (24), പെ​രു​മാ​തു​റ സ്വ​ദേ​ശി നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ദ്യ​ത്തെ മൂ​ന്ന് പേ​ർ ക​വ​ർ​ച്ച​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യും നൗ​ഫ​ൽ വി​ൽ​ക്കാ​നും പ​ണ​യം വെ​യ്ക്കാ​നും സ​ഹാ​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ക​വ​ർ​ച്ച​യി​ലെ മു​ഖ്യ പ്ര​തി​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ മൊ​ത്തം പ​ത്തോ​ളം പ്ര​തി​ക​ൾ ഉ​ള്ള​ത​യാ​ണ് സൂ​ച​ന. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും 13 വ​ള​ക​ൾ ഏ​ഴ് മോ​തി​രം നാ​ല് ക​മ്മ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഹ​രി​യു​ടെ നേ​തൃ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ഠി​നം​കു​ളം,ആ​റ്റി​ങ്ങ​ൽ,മം​ഗ​ല​പു​രം,സൈ​ബ​ർ പോ​ലീ​സ് ഷാ​ഡോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് സ​ഹാ​യി​ച്ചു.