മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക്
Friday, April 16, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി​യോ​ടൊ​പ്പം കൂ​ട്ടി​രി​പ്പു​കാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ട ും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.