കെ​എ​സ്ടി​ഡ​ബ്ലുയു വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Friday, April 16, 2021 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ടി​ഡ​ബ്ലു​യു (ഐ​എ​ൻ​ടി​യു​സി) വെ​ഞ്ഞാ​റ​മൂ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം​കു​മാ​ർ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​സ​ത്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി സി ​ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും സ്വി​ഫ്റ്റ് ക​മ്പ​നി ഉ​പേ​ക്ഷി​ക്കു​മെ​ന്നും പു​തി​യ ബ​സു​ക​ളി​റ​ക്കി കെ​എ​സ്ആ​ർ​ടി​സി​യെ പൊ​തു​മേ​ഖ​ല​യി​ൽ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​ർ.​ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​സു​ജാ​കു​മാ​രി (പ്ര​സി​ഡ​ന്‍റ്) വ​ട്ട​പ്പാ​റ സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി) സ​ജ​ൻ എ​സ്.​ശ​ശി (ട്ര​ഷ​റ​ർ) തു​ട​ങ്ങി​യ​വ​ർ ചു​മ​ത​ല​യേ​റ്റു .