ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു ക​ടു​ത്ത നി​യ​ന്ത്ര​ണം; ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചു
Saturday, April 17, 2021 11:40 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ക​ന്യാ​കു​മാ​രി വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന 12 ഇ​ട​റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ട​ച്ചു. ഇ- ​പാ​സ് അ​ട​ക്ക​മു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ളി​യി​ക്കാ​വ​ഴി​യു​ള്ള പ്ര​ധാ​ന പാ​ത വ​ഴി മാ​ത്ര​മാ​ണു ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

അ​തേ​സ​മ​യം ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ക​ടു​ത്ത ലം​ഘ​ന​മാ​ണെ​ന്നും തി​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്, ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ൽ അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര ത​ട​യ​രു​തെ​ന്നും ഇ- ​പാ​സ് ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തി​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം- ക​ന്യാ​കു​മാ​രി അ​തി​ർ​ത്തി​യി​ലെ നാ​ല് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 12 ഇ​ട​റോ​ഡു​ക​ളാ​ണ് ക​ന്യാ​കു​മാ​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പോ​ലീ​സ് അ​ട​ച്ച​ത്. ക​ളി​യി​ക്കാ​വി​ള, കൊ​ല്ല​ങ്കോ​ട്, അ​രു​മ​ന, പ​ളു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള ക​ളി​യി​ക്കാ​വി​ള മാ​ർ​ക്ക​റ്റ് റോ​ഡ്, പ​ന​ങ്കാ​ല- കു​ള​പ്പു​റം റോ​ഡ്, ക​ടു​വാ​ക്കു​ഴി റോ​ഡ്, വ​ന്യാ​ങ്കോ​ട് റോ​ഡ്, മ​ല​യ​ടി റോ​ഡ്, രാ​മ​വ​ർ​മ​ൻ ചി​റ റോ​ഡ്, ഉ​ണ്ട​ൻ​കോ​ട് റോ​ഡ്, അ​രു​മ​ന- പു​ലി​യൂ​ർ​ശാ​ല​റോ​ഡ്, യ​മു​ന തി​യ​റ്റ​ർ റോ​ഡ്, ക​ച്ചേ​രി​ന​ട റോ​ഡ്, ഫാ​ത്തി​മാ​പു​രം റോ​ഡ്,പു​ന്ന​മൂ​ട് ക​ട​റോ​ഡ് എ​ന്നി​വ​യാ​ണ് അ​ട​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്ക് നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ദി​നം​പ്ര​തി ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

ജോ​ലി​ക്കാ​യി എ​ല്ലാ ദി​വ​സ​വും അ​തി​ർ​ത്തി ക​ട​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് റോ​ഡ് അ​ട​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക്ക്ഡൗ​ണി​ൽ മ​ണ്ണി​ട്ട് അ​തി​ർ​ത്തി അ​ട​ച്ച അ​യ​ൽ സം​സ്ഥാ​ന നി​ല​പാ​ട് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ധാ​ന പാ​ത​യി​ലേ​ക്കു എ​ത്തു​ന്ന​വ​ർ​ക്ക് ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്ക​ണ​മെ​ങ്കി​ൽ ഇ- ​പാ​സ് നി​ർ​ബ​ന്ധ​മാ​ണ്.

കോ​വി​ഡ് പോ​സി​റ്റീ​വ് അ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടും കൈ​യി​ൽ ക​രു​ത​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​ത്.