കോ​വി​ഡ്: ശ്രീ​കാ​ര്യ​ത്ത് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Wednesday, April 21, 2021 11:52 PM IST
ശ്രീ​കാ​ര്യം : കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​കാ​ര്യ​ത്ത് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷൈ​നു തോ​മ​സ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് വി. ​ല​ക്ഷ്മി ,ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഒ മ​നീ​ഷ്പി​ള്ള, ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ബി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം. ശ്രീ​കാ​ര്യം ജം​ഗ്ഷ​ൻ , ച​ന്ത, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ,ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​

വ​രും ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​വേ​ണ​മെ​ന്നും മാ​സ്ക്ക് വ​യ്ക്കാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.