കോ​വി​ഡ് വാ​ക്സി​ന്‍ തീ​ര്‍​ന്നു: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ വാ​ക്കേ​റ്റം
Wednesday, April 21, 2021 11:54 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് വാ​ക്സി​ന്‍ തീ​ര്‍​ന്ന​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ വാ​ക്കേ​റ്റം. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ഒ​ടു​വി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം നൂ​റു​ക​ണ​ക്കി​നു​പേ​ർ കു​ത്തി​വ​യ്പ്പെ​ടു​ക്കു​ന്ന​തി​നും രോ​ഗ​പ​രി​ശോ​ധ​ന​യ്ക്കു​മാ​യി എ​ത്തി​യി​രു​ന്നു.

ഉ​ച്ച​യോ​ടെ വാ​ക്സി​ന്‍ തീ​ര്‍​ന്ന വി​വ​രം ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സെ​ത്തി​യാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. പ്ര​തി​ദി​നം 300മു​ത​ല്‍ 350വ​രെ പ​രി​ശോ​ധ​ന​ക​ളും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 6000ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 43പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മെ​ഗാ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കൂ​ടി വ​രു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി​കൂ​ടാ​നാ​ണ് സാ​ധ്യ​ത. പ്ര​തി​രോ​ധ​വാ​ക്സി​ന്‍ എ​ത്തി​യാ​ലേ അ​ടു​ത്ത​ദി​വ​സം മു​ത​ല്‍ കു​ത്തി​വ​യ്പ്പു തു​ട​രാ​നാ​വൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.