കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം
Thursday, April 22, 2021 11:26 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം.​കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ പ​കു​തി​യോ​ളം ബ​സു​ക​ൾ വ​ർ​ക്ക് ഷോ​പ്പ് ഷെ​ഡി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം. ആ​കെ​യു​ള്ള എ​ഴു​പ​ത്തി ഒ​ന്ന് ബ​സി​ൽ മു​പ്പ​തോ​ളം ബ​സു​ക​ൾ ഷെ​ഡി​ലേ​ക്ക് മാ​റ്റാ​നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ട​യ​റു​ക​ളും ബാ​റ്റ​റി​യും ഇ​ള​ക്കി മാ​റ്റി​യ​ശേ​ഷം ഡീ​സ​ൽ ടാ​ങ്കും കാ​ലി​യാ​ക്കി ഇ​ട​ണം എ​ന്ന​താ​ണ് നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ അ​ല്ലാ​തെ ഒ​ന്നും ബ​സി​ൽ നി​ന്നും ഇ​ള​ക്കി മാ​റ്റാ​നോ പ​ക​രം വാ​യി​ക്കാ​നോ പാ​ടി​ല്ല എ​ന്നു​മാ​ണ് നി​ർ​ദേ​ശം. അ​റു​പ​ത്തി അ​ഞ്ചോ​ളം ഷെ​ഡ്യൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ 48 ഷെ​ഡ്യൂ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. മു​പ്പ​തി​ൽ അ​ധി​കം ബ​സു​ക​ൾ മാ​റ്റു​ന്ന​തോ​ടെ മി​ച്ച​മു​ള്ള ബ​സു​ക​ൾ കൊ​ണ്ട് ഷെ​ഡ്യൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മേ​ഖ​ല​യി​ൽ ക​ടു​ത്ത യാ​ത്രാ​ക്ലേ​ശ​മു​ണ്ടാ​കു​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.