നി​യ​ന്ത്ര​ണം വി​ട്ട പി​ക് അ​പ്പ് മ​റി​ഞ്ഞു
Tuesday, May 4, 2021 11:46 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ത്സ്യം ക​യ​റ്റി​വ​ന്ന പി​ക് അ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ച്ചു ത​ക​ർ​ത്ത്റോ​ഡി​ൽ മ​റി​ഞ്ഞു.
വാ​മ​ന​പു​രം പ​ഴ​യ പോ​സ്റ്റാ​ഫീ​സി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 11നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന്പോ​ലീ​സ് പ​റ​യു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പേ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന

നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി . സ​ർ​ക്കാ​ർ സെ​മി​ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട റോ​ഡി​ൽ​നി​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും കോ​വി​ഡ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ക്ക​താ​യ പി​ഴ​യും പോ​ലീ​സ് ചു​മ​ത്തു​ന്നു​ണ്ട്. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​നം​പ്ര​തി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​ക്കു​ന്ന​തു​കൊ​ണ്ടും പ​ല സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യ​തു​കൊ​ണ്ടു​മാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത്.