വാ​ർ​ഡ് അ​ട​ച്ചി​ടു​ന്നു​വെ​ന്ന​ത് വ്യാ​ജ​സ​ന്ദേ​ശം
Tuesday, May 4, 2021 11:53 PM IST
പേ​രൂ​ർ​ക്ക​ട: കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നാ​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ർ​ഡ് അ​ട​ച്ചി​ടു​ന്നു​വെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ട്ട്സ്ആ​പ് സ​ന്ദേ​ശം തെ​റ്റാ​ണെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ർ​ഡി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ എ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് അ​ട​യ്ക്കു​ന്നു എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നു പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന രീ​തി​യി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ർ​ഡ് അ​ട​ച്ചി​ടു​ന്നു എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് സ​ന്ദേ​ശം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും സ്റ്റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ട്ട്സ്ആ​പ് സ​ന്ദേ​ശം തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.