യൂ​സ്ഡ് കാ​ർ ഷോ​പ്പി​ൽ നി​ന്നും കാ​ർ മോ​ഷ്ടി​ച്ചു
Tuesday, May 4, 2021 11:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: യൂ​സ്ഡ് കാ​ർ ഷോ​പ്പി​ൽ നി​ന്നും കാ​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട് ത​ന്ത്രാം​പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​റ്റി​സെ​ൻ യൂ​സ്ഡ് കാ​ർ ഷോ​പ്പി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി കാ​ർ മോ​ഷ​ണം പോ​യ​ത്. ക​മ്പി ഉ​പ​യോ​ഗി​ച്ച് ഗേ​റ്റി​ന്‍റെ​യും ഓ​ഫീ​സി​ന്‍റെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത മോ​ഷ്ടാ​വ് സി​സി​ടി​വി കാ​മ​റ ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. മേ​ശ​യും അ​ല​മാ​ര​യും ത​ക​ർ​ത്തു വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് പു​റ​ത്തെ​ടു​ത്ത​ശേ​ഷം കാ​റു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു.
മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലും, പു​ട്ട് തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​മ്പി​ക​ളും പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ല​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ​മാ​രാ​യ സു​ജി​ത് ജി.​നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സി​പി​ഒ മ​ഹേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സി ​ഐ ര​തീ​ഷ് പ​റ​ഞ്ഞു .