ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​സ​ജ്ജം
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ​ത​ല ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​തു​റ​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മു​ള്ളി​ട​ത്ത് ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​തി​നും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഓ​ക്സി​ജ​ന്‍ സം​ഭ​രി​ക്കു​ന്ന​തി​നു​മു​ള്ള 24 മ​ണി​ക്കൂ​ര്‍ സം​വി​ധാ​ന​മാ​യാ​ണ് ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​തു​റ​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.
വ​ഴു​ത​ക്കാ​ട് വി​മ​ന്‍​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​മാ​ണു ജി​ല്ലാ​ത​ല ഓ​ക്സി​ജ​ന്‍ സം​ഭ​ര​ണ കേ​ന്ദ്രം. ജി​ല്ല​യ്ക്കു വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ഓ​ക്സി​ജ​നും ഇ​വി​ടെ സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. എ​ച്ച്എ​ല്‍​എ​ല്‍, ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം അ​ട​ക്കം ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഭ​രി​ച്ചി​ട്ടു​ള്ള​തും ഫ​യ​ര്‍​ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള​വ​യു​ടെ പ​ക്ക​ല്‍ ഉ​ള്ള​തു​മാ​യ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ ശേ​ഖ​രി​ച്ചു വി​മ​ന്‍​സ് കോ​ള​ജി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു. ബ​യോ​മെ​ഡി​ക്ക​ല്‍ എ​ൻ​ജി​നി​യ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച ശേ​ഷം ആ​വ​ശ്യ​മു​ള്ളി​ട​ത്തേ​ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്നു ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.
സി​ലി​ണ്ട​റു​ക​ള്‍ റീ​ഫി​ല്‍ ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലെ ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂ​മി​ലെ നി​രീ​ക്ഷ​ണ സം​ഘം ജി​ല്ല​യി​ലെ ആ​ശു​പ​ത്ര​ക​ളി​ലെ ഓ​ക്സി​ജ​ന്‍ സ്ഥി​തി നി​ര​ന്ത​രം വി​ല​യി​രു​ത്തു​ന്നു​ണ്ട്.
ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ന്‍ ബെ​ഡു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ഐ​സി​യു കി​ട​ക്ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം, നി​ല​വി​ല്‍ സ്റ്റോ​ക്കു​ള്ള ഓ​ക്സി​ജ​ന്‍റെ അ​ള​വ്, അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്കു ജി​ല്ല​യി​ല്‍ ആ​വ​ശ്യ​മു​ണ്ടാ​യേ​ക്കാ​വു​ന്ന ഓ​ക്സി​ജ​ന്‍റെ അ​ള​വ് എ​ന്നീ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വി​ടെ ശേ​ഖ​രി​ക്കും. ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മു​ണ്ടാ​യാ​ല്‍ 7592939426, 7592949448 എ​ന്ന ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.
ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, സ​ബ് ക​ള​ക്ട​ര്‍​മാ​രാ​യ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ, എ​ഡി​എം ടി.​ജി. ഗോ​പ​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജി. ​രാ​ജീ​വ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​മ്മി​റ്റി​യാ​ണ് വാ​ര്‍ റൂ​മി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ള്‍, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.