ശാ​ന്തിക​വാ​ട​ത്തി​ൽ ഇ​ന്ന​ലെ സം​സ്ക​രി​ച്ച​ത് 26 മൃ​ത​ദേ​ഹ​ങ്ങ​ൾ
Thursday, May 6, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം കൂ​ടു​ക​യും ശ്മ​ശാ​ന​ങ്ങ​ളി​ൽ സം​സ്കാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ നേ​രം കാ​ത്തു നി​ൽ​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടേ​ത് ഒ​ഴി​കെ​യു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ട്ട​ത്ത​റ ശ്മ​ശാ​ന​ത്തി​ലും സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ . കൂ​ടാ​തെ ശാ​ന്തി​ക​വാ​ട​ത്തി​ലെ സം​സ്കാ​രം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 40 മൃ​ത​ദേ​ഹ​ങ്ങ​ൾ വ​രെ ശാ​ന്തി​ക​വാ​ട​ത്തി​ൽ ഒ​രു​ദി​വ​സം സം​സ്ക​രി​ക്കാ​ൻ ക​ഴി​യും.
ഇ​ല​ക്ട്രി​ക്ക​ൽ, ഗ്യാ​സ് ഫ​ർ​ണ​സു​ക​ളി​ലാ​യി 24, വി​റ​കു​ചി​ത​ക​ളി​ൽ 16 മൃ​ത​ദേ​ഹ​ങ്ങ​ളും സം​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.​ക​ഴി​ഞ്ഞ ദി​വ​സം വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ മാ​ത്ര​മാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ, ഗ്യാ​സ് ഫ​ർ​ണ​സു​ക​ളി​ൽ സം​സ്ക​രി​ച്ചി​രു​ന്ന​ത്.​ഇ​ന്ന​ലെ മു​ത​ൽ മു​ത​ൽ വി​റ​ക് ചി​ത​ക​ളി​ലും കോ​വി​ഡ് ബാ​ധി​ച്ച​വ​രെ ദ​ഹി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന സ​മീ​പ ജി​ല്ല​ക​ളി​ലു​മു​ള്ള​വ​ർ, ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക് പു​റ​ത്തു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളും ശാ​ന്തി​ക​വാ​ട​ത്തി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഇ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടാ​നു​ള്ള കാ​ര​ണം. ബു​ക്ക് ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച് സം​സ്കാ​ര സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് മ​ര​ണ​മാ​ണെ​ങ്കി​ൽ പ്രോ​ട്ടോ​ക്കോ​ൾ​ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്ക​ണം. സം​സ്കാ​ര​ത്തി​നാ​യി അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ന​പ്പു​റം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ല. ഇ​ന്ന​ലെ 26 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു.
ഇ​ന്നു​മു​ത​ൽ മു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടേ​ത് ഒ​ഴി​കെ​യു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ട്ട​ത്ത​റ ശ്മ​ശാ​ന​ത്തി​ലും സം​സ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലാ​യി​രി​ക്കും ഇ​വി​ടേ​യും സം​സ്കാ​ര ന​ട​പ​ടി​ക​ൾ. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ ശ്മ​ശാ​ന​ങ്ങ​ളി​ൽ മൃതദേഹ സം​സ്ക്കാ​ര​ത്തി​നു​ള്ള സം​വി​ധാ​നം അ​പ​ര്യാ​പ്ത​മാ​യ​തോ​ടെ താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. തൈ​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ ശ​വ​സം​സ്കാ​ര​ത്തി​ന് സ​മ​യം ബു​ക്ക് ചെ​യ്ത് ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​ക്ക് തൈ​ക്കാ​ട് മാ​ത്ര​മാ​ണ് പൊതു ശ്മ​ശാ​ന​മു​ള്ള​ത്. കേ​സ് 28 ന് ​പ​രി​ഗ​ണി​ക്കും.