ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ​മാ​ർ
Saturday, May 8, 2021 12:07 AM IST
തിരുവനന്തപുരം: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി ജി​ല്ല​യി​ൽ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ​മാ​രെ നി​യ​മി​ച്ചു. ര​ണ്ടു സ​ബ് ക​ള​ക്ട​ർ​മാ​ർ സ​ബ് ഡി​വി​ഷ​ണ​ൽ ഇ​ൻ​സി​ഡന്‍റ് ക​മാ​ൻ​ഡ​ർ​മാ​രും ആ​റു ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ താ​ലൂ​ക്ക്ത​ല ഇ​ൻ​സി​ഡന്‍റ് ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി​ട്ടാ​കും പ്ര​വ​ർ​ത്ത​നം.തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, നെ​ടു​മ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ എ​ന്നി​വ​രാ​ണ് സ​ബ് ഡി​വി​ഷ​ൻ ത​ല​ത്തി​ലെ ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ​മാ​ർ.
ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സു​മീ​ത​ൻ പി​ള്ള (തി​രു​വ​ന​ന്ത​പു​രം), ടി.​ആ​ർ. അ​ഹ​മ്മ​ദ് ക​ബീ​ർ(​നെ​ടു​മ​ങ്ങാ​ട്), റോ​യ് കു​മാ​ർ(​ചി​റ​യി​ൻ​കീ​ഴ്), ആ​ർ. രാ​ജ​ല​ക്ഷ്മി(​വ​ർ​ക്ക​ല), ഹ​രി​കു​മാ​ർ(​നെ​യ്യാ​റ്റി​ൻ​ക​ര), ടി.​എ​സ്. ജ​യ​ശ്രീ(​കാ​ട്ടാ​ക്ക​ട) എ​ന്നി​വ​ർ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. അ​ത​തു പ്ര​ദേ​ശ​ത്തെ വി​വി​ധ വ​കു​പ്പു​ക​ൾ ഇ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും.
ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കു സ​ബ് ക​ള​ക്ട​ർ​മാ​ർ​ക്കു പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​യ ക​ള​ക്ട​ർ, ഇ​വ​രു​ടെ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഓ​രോ താ​ലൂ​ക്കി​ലും ആ​റു ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ വീ​തം തു​റ​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി.