പ്ര​സ് ക്ല​ബ് സാ​യി​ഗ്രാം ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ഇ​ന്നു​മു​ത​ൽ
Saturday, May 8, 2021 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്‌​ഡൗ​ണി​ൽ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ഗ​ര​ത്തി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​യി പ്ര​സ് ക്ല​ബും സാ​യി​ഗ്രാ​മും സം​യു​ക്ത​മാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ക്കു​ന്നു. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​പ്ര​സ് ക്ല​ബി​ൽ ന​ട​ക്കും. അ​ശ​ര​ണ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ർ​ക്കി​നു മു​ന്നി​ൽ ന​ട​ക്കും.
അ​ശ​ര​ണ​ർ​ക്കു​കൂ​ടി ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​യി ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ത്തി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​ൻ, സാ​യി​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ത്സ്യ​ഫെ​ഡ് ഹോം
ഡെ​ലി​വ​റി ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത്സ്യം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ മ​ത്സ്യ​ഫെ​ഡ് സം​വി​ധാ​നം ഒ​രു​ക്കി. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത മ​ത്സ്യ​മാ​ർ​ട്ടു​ക​ൾ വ​ഴി മ​ത്സ്യം ഹോം ​ഡെ​ലി​വ​റി ന​ട​ത്തും.​വാ​ട്ട്സ് ആ​പ് വ​ഴി​യും ഓ​ർ​ഡ​റു​ക​ൾ എ​ടു​ക്കും.​
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ്മാ​ർ​ട്ട് ആ​ന​യ​റ 9188524338,പാ​ള​യം ഫി​ഷ്മാ​ർ​ട്ട്9526041245, വി​കാ​സ് ഭ​വ​ൻ ഫി​ഷ്മാ​ർ​ട്ട്9526041320,വ​ട്ടി​യൂ​ർ​ക്കാ​വ് (ഫ്രാ​ഞ്ചൈ​സി)9497833241,പൂ​ജ​പ്പു​ര(​ഫ്രാ​ഞ്ചൈ​സി)77 366 52 6 34,വേ​ണാ​ട്(​ഫ്രാ​ഞ്ചൈ​സി) 9633537778,ക​ല്ലി​യൂ​ർ(​ഫ്രാ​ഞ്ചൈ​സി)9048262259.