"ഒ​രു വ​യ​റൂ​ട്ടാം' പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, May 10, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യും ന​ൻ​മ ഫൗ​ണ്ടേ​ഷ​നും ക​ലാ​ഭ​വ​ൻ​മ​ണി സേ​വ​ന സ​മി​തി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു വ​യ​റൂ​ട്ടാം പ​ദ്ധ​തി ആ​റ്റി​ങ്ങ​ലി​ൽ ആ​രം​ഭി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.
ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ട്ട​ണ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​യു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ വി​ശ​പ്പ​ട​ക്കാ​നാ​യി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക്ക്ഡൗ​ണി​ലും ഒ​രു വ​യ​റൂ​ട്ടാം പ​ദ്ധ​തി ആ​റ്റി​ങ്ങ​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ലെ കേ​ഡ​റ്റു​ക​ൾ ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ഭ​വ​ൻ​മ​ണി സേ​വ​ന സ​മി​തി ചെ​യ​ർ​മാ​ൻ അ​ജി​ൽ മ​ണി​മു​ത്ത്, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ.​സാ​ബു, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ശ്രീ​ജ​ൻ ജെ.​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.