പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വി​രു​ന്നു സ​ൽ​ക്കാ​രം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Monday, May 10, 2021 11:40 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ന​ട​ന്ന വി​രു​ന്നു സ​ൽ​ക്കാ​ര​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ക​ഞ്ചാ​വ്, ക​ള്ള​നോ​ട്ട് കേ​സു​ക​ളി​ലെ പ്ര​തി​യും സു​ഹ്യ​ത്തും ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്റ്റേ​ഷ​നി​ൽ വി​രു​ന്ന് സ​ൽ​ക്കാ​രം ന​ട​ത്തി​യ​ത് എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച ക​ട​ക​ൾ അ​വ​ധി​യാ​യ​ത് കൊ​ണ്ട് സ്റ്റേ​ഷ​നി​ൽ ഡൂ​ട്ടി​യ്ക്ക് എ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്കു​ക​യും അ​തി​നു​വേ​ണ്ട പ​ണം കൊ​ടു​ക്കു​ക​യും ചെ​യ്തു എ​ന്ന് പോ​ത്ത​ൻ​കോ​ട് ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ൺ പ​റ​ഞ്ഞു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​ത്.
പ​ണം വാ​ങ്ങി ഭ​ക്ഷ​ണം എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​ത് സ്റ്റേ​ഷ​നു​മാ​യി സ്ഥി​ര​മാ​യി ബ​ന്ധ​മു​ള്ള മ​റ്റൊ​രാ​ളാ​ണ്. സം​ഭ​വ​ത്തി​ൽ ജാ​ഗ്ര​ത കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ൺ പ​റ​ഞ്ഞു.