കൊ​ട്ടാ​ര​ക്ക​ര​യി​ൽ 56 വീ​ടു​ക​ൾ ത​ക​ർ​ന്നു
Sunday, May 16, 2021 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ൽ 56 വീ​ടു​ക​ൾ ത​ക​ർ​ന്നു. വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചു. പ​ല​യി​ട​ത്തും നെ​ൽക്കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ര​ച്ചീ​നി​യും വാ​ഴ​യും വെ​റ്റി​ലക്കൊ​ടി​യും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളും കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു.​കോ​ട്ടാ​ത്ത​ല​തു​ണ്ടി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ന്‍റെ കു​ല​ക്കാ​റാ​യ നൂ​റുമൂ​ട് ഏത്ത വാ​ഴ​കൾ ഒടിഞ്ഞുവീണു. ന​ഗ​ര​സ​ഭ, നെ​ടു​വ​ത്തൂ​തൂ​ർ, നീ​ലേ​ശ്വ​രം, വാ​ള​കം, വ​ല്ലം, മൈ​ലം, കോ​ട്ടാ​ത്ത​ല, ആ​റ്റു​വാ​ശ്ശേ​രി, അ​ന്ത​മ​ൺ, ക​രി​മ്പി​ക്കു​ഴി, ഇ​ഞ്ച​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാപക നാശനഷ്ടമുണ്ടായി.
പു​ല​മ​ണി​ൽ ബാ​ല​കൃ​ഷ്ണ​നാ ചാ​രി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നി​യു​ക്ത എംഎ​ൽഎ ബാ​ല​ഗോ​പാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 25000 രൂ​പ കു​ടും​ബ​ത്തി​നു ന​ൽ​കി.​നീ​ലേ​ശ്വ​രം ക​ല്ലു​വാ​തു​ക്ക​ൽ അ​ജി ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. വാ​ള​ക​ത്ത് മ​രം വീ​ണും വ​ല്ല​ത്ത് മ​തി​ലി​ടി​ഞ്ഞു വീ​ണും വീ​ടു​ക​ൾ ത​ക​ർ​ന്നു. എംസിറോ​ഡി​ൽ വാ​ള​കം ജം​ഗ്ഷ​ൻ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. നെ​ല്ലി​ക്കു​ന്നം സ്റ്റേ​ഡി​യം വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. താ​ലൂ​ക്കി​ൽ 56 വീ​ടു​ക​ൾ ത​ക​ർ​ന്നു.അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​നാ​യി ദ്രു​ത ക​ർ​മ്മ സേ​ന​യു​ടെ 26 അം​ഗ സം​ഘം കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​.
റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.