ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജം
Sunday, May 16, 2021 11:32 PM IST
കാ​ട്ടാ​ക്ക​ട: മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ 11 സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ത​ഹ​സീ​ൽ​ദാ​ർ ശ​ശി​ധ​ര​ൻ പി​ള്ള അ​റി​യി​ച്ചു.
വി​ല്ലേ​ജോ​ഫീ​സ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.
ഫോ​ൺ ന​മ്പ​ർ 0471 2291 414, 9497711284.കോ​വി​ഡ് രോ​ഗി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സ്ഥി​തി ഉ​ണ്ടാ​യാ​ൽ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്.
അ​മ്പൂ​രി​യി​ൽ മു​ന്നൊ​രു​ക്കം എ​ന്ന​നി​ല​യി​ൽ മൂ​ന്നു വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.