മെ​ഡി​സി​ൻ ച​ല​ഞ്ചു​മാ​യി വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ
Monday, May 17, 2021 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നു​ള്ള മ​രു​ന്നു​ക​ളു​ടെ​യും സ​ർ​ജി​ക്ക​ൽ ഇ​ന​ങ്ങ​ളു​ടെ​യും ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ശാ​സ്ത​മം​ഗ​ല​ത്തു​ള്ള മം​ഗ​ല​ത്ത് മെ​ഡി​ക്ക​ൽ​സി​ൽ നി​ന്നും മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്.
ക​വ​ടി​യാ​ർ, അ​മ്പ​ല​വ​മു​ക്ക്, പേ​രൂ​ർ​ക്ക​ട, കു​ട​പ്പ​ന​ക്കു​ന്ന്, നാ​ലാ​ഞ്ചി​റ, കേ​ശ​വ​ദാ​സ​പു​രം, പ​ട്ടം, പൊ​ട്ട​ക്കു​ഴി, കു​റ​വ​ൻ​കോ​ണം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ 45 ല​ധി​കം മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ എം​എ​ൽ​എ നേ​രി​ട്ടെ​ത്തി മ​രു​ന്നു​ക​ളും സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി. മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഫേ​സ് ഷീ​ൽ​ഡ്, ഗ്ലൗ​സ്, ഓ​ക്സി​മീ​റ്റ​ർ, പി​പി​ഇ കി​റ്റ്, പാ​ര​സെ​റ്റ​മോ​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്ക്ക് തു​ട​ങ്ങി​യ മ​രു​ന്നു​ക​ളും സ​ർ​ജി​ക്ക​ൽ ഇ​ന​ങ്ങ​ളു​മാ​ണ് ശേ​ഖ​രി​ച്ച​ത്.
വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള വാ​ർ​ഡു​ത​ല റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, പി​എ​ച്ച്സി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് ഇ​വ കൈ​മാ​റു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​മാ​ര​പു​രം, ക​ണ്ണ​മ്മൂ​ല, പ്ലാ​മൂ​ട്, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ളെ വെ​ള്ള​യ​മ്പ​ലം, ശാ​സ്ത​മം​ഗ​ലം, മ​രു​തം​കു​ഴി, കാ​ഞ്ഞി​രം​പാ​റ,വ​ട്ടി​യൂ​ർ​ക്കാ​വ്, കൊ​ടു​ങ്ങാ​നൂ​ർ, നെ​ട്ട​യം, കാ​ച്ചാ​ണി, വ​ലി​യ​വി​ള, വേ​ട്ട​മു​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും മെ​ഡി​സി​ൻ ച​ല​ഞ്ച് ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.