മഴയ്ക്കു ശമ​നം; വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, May 17, 2021 11:18 PM IST
വെ​ള്ള​റ​ട: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ അ​തി​ര്‍​ത്തി മ​ല​യേ​ാര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ ഏ​ക​ നെ​ൽ​പ്പാ​ട​മാ​യ ക​ള​ത്ത​റ പാ​ട​ത്തി​ൽ വെ​ള്ളം ക​യ​റിവ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ച്ചു.
പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പാ​ല്‍ കു​ള​ങ്ങ​ര, വ​ട​ക​ര, അ​ണ​മു​ഖം മാ​രാ​യ​മു​ട്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി പ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. പ്ര​ദേ​ശ​ത്ത് കു​ല​ച്ച​തും കുല​ക്കാ​റാ​യ​തു​മാ​യ നൂ​റ് ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ നി​ലം പൊ​ത്തി.
ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്ത് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് കൃ​ഷി​നാ​ശം വി​ല​യി​രു​ത്താ​ന്‍ വെ​ള്ള​റ​ട കൃ​ഷി ഓ​ഫീ​സ​ര്‍ ബൈ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ .​ര​ജി​കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ദീ​പു എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. അ​മ്പൂ​രി തൊ​ടു​മ​ല വാ​ര്‍​ഡി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യു​ടെ വ​റു​തി​യി​ലാ​ണ്.