നി​ര്‍​ധ​ന കു​ടു​ബ​ത്തി​ന് വീ​ടി​ന്‍റെ ത​ക​ര്‍​ന്ന മേ​ല്‍​ക്കു​ര പു​തു​ക്കിപ്പണി​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, June 13, 2021 12:43 AM IST
വെ​ള്ള​റ​ട: നി​ര്‍​ധ​ന കു​ടു​ബ​ത്തി​ന്‍റെ വീ​ടി​ന്‍റെ ത​ക​ര്‍​ന്നു വീ​ണ മേ​ല്‍​ക്കൂ​ര പു​തു​ക്കി പ​ണി​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ല്‍ തൃ​പ്പ​ല്ല​വൂ​ര്‍ വാ​ര്‍​ഡി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന വേ​ലാ​യു​ധ​പ​ണി​ക്ക​ര്‍, ഇ​ന്ദി​ര എ​ന്നീ വൃ​ദ്ധ ദ​മ്പ​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. സ​ഹാ​യി​ക്കാ​ന്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മേ​ല്‍​ക്കൂ​ര പു​തു​ക്കി പ​ണി​ത് ന​ല്‍​കു​ക​യും ചെ​യ്തു.