ഹോ​ളോ​ബ്രി​ക്‌​സു​മാ​യി വ​ന്ന ലോ​റി തൊ​ഴു​ത്തി​നു​മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു പ​ശു​ക്ക​ൾ ച​ത്തു
Sunday, June 13, 2021 11:11 PM IST
വെ​ള്ള​റ​ട: ഹോ​ളോ​ബ്രി​ക്‌​സ് ലോ​ഡു​മാ​യി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ട് പ​ശു​ക്ക​ള്‍ ച​ത്തു, പു​ലം​തേ​രി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ കു​ന്ന​ത്തു​കാ​ലി​നു സ​മീ​പം മ​ണി​വി​ള​യ്ക്കും ഇ​ന്ദി​ര ന​ഗ​റി​നു​മി​ട​യി​ല്‍ പൊ​റ്റ​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടു​നി​ര്‍​മാ​ണ​ത്തി​നാ​യി ഹോ​ളോ​ബ്രി​ക്‌​സ് ക​യ​റ്റി​വ​ന്ന ലോ​റി ക​യ​റ്റ​മു​ള്ള റോ​ഡി​ലൂ​ടെ പോ​ക​വേ റോ​ഡ​രി​കി​ൽ ക്രി​സ്തു​ദാ​സി​ന്‍റെ കാ​ലി​ത്തൊ​ഴു​ത്തി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ലോ​റി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ടാ​ണ് ര​ണ്ട് പ​ശു​ക്ക​ള്‍ ച​ത്ത​ത്. ലോ​റി​യി​ൽ ഹോ​ളോ​ബ്രി​ക്‌​സി​നു മു​ക​ളി​ല്‍ ഇ​രു​ന്ന ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ തെ​റി​ച്ചു വീ​ഴു​ക​യും ഹോ​ളോ​ബ്രി​ക്‌​സ് ക​ട്ട​ക​ള്‍ അ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്താ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ന്‍​ത​ന്നെ നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.