പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മുങ്ങിമരിച്ചു
Sunday, June 13, 2021 11:11 PM IST
വി​ഴി​ഞ്ഞം: പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ചു​ഴി​യി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ച്ചു. മ​റ്റൊ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ക​രിം​കു​ളം പു​ല്ലു​വി​ള ജോ​ളി ഹൗ​സി​ൽ ജോ​സ​ഫി​ന്‍റെ​യും ബെ​ൻ​സി​ലി​ക്ക​യു​ടെ​യും മ​ക​ൻ ജി​ജോ (19) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി ദീ​പു (17) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ബം​ഗ​ളൂ​രു​വി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ജി​ജോ ലോ​ക്ഡൗ​ൺ ആ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ന​ലെ സു​ഹൃ​ത്തി​നെ​യും കൂ​ട്ടി​യ ജി​ജോ ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ഴി​ക്ക​ര​യി​ൽ വ​ന്ന​ത്. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി നീ​ന്തു​ന്ന​തി​നി​ട​യി​ൽ ചു​ഴി​യി​ൽ​പ്പെ​ട്ട് താ​ഴ്ന്ന ജി​ജോ​യെ ദീ​പു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നി​ല​വി​ളി​കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​ർ എ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.
മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ജി​ജി​യാ​ണ് സ​ഹോ​ദ​രി. പൂ​വാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.