ജ​ന​കീ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം തു​ണ​യാ​കു​ന്നു
Thursday, June 17, 2021 1:33 AM IST
വെ​ള്ള​റ​ട: കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് അ​മ്പൂ​രി​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ന​കീ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ൾ​ക്ക് തു​ണ​യാ​കു​ന്നു.ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ,സ്നേ​ഹ വ​ണ്ടി​ക​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ചി​ട്ട​യോ​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​യി. ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പു​വ​രെ അ​മ്പൂ​രിയു​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ തു​ള്ളി വി​റ​പ്പി​ച്ചു കൊ​ന്നൊ​ടു​ക്കി​യ മ​ല​മ്പ​നി​യെ അ​തി​ജീ​വി​ച്ച ഓ​ര്‍​മ്മ​ക​ളു​ണ്ട് നാ​ട്ടു​കാ​ര്‍​ക്കി​പ്പോ​ഴും .ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം പ്ര​ഭാ​ത സാ​യാ​ഹ്ന ഭ​ക്ഷ​ണ​വും ത​യാ​റാ​ക്കി​യാ​ണ് സമൂ​ഹ അ​ടു​ക്ക​ള ജ​ന​കീ​യ​മാ​യ​ത്.
മാം​സ ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ര്‍​ന്ന ത​ര​ത്തി​ല്‍ സ​മൃ​ദ്ധ​മാ​യി ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ,വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി ഡി.​കെ. ശ​ശി തു​ട​ങ്ങി​യ​വ​ര്‍ പ​ല​വ​ട്ടം അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സ​മൂ​ഹ അ​ടു​ക്ക​ള​യി​ലെ​ത്തി. കോ​വി​ഡ് ദു​രി​ത കാ​ല​ത്ത് ആ​രും പ​ട്ടി​ണി​യാ​ക​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച കി​ച്ച​ന്‍ ഇ​ന്ന് ഒ​രു മാ​സം പി​ന്നി​ടു​ന്നു. നി​ല​വി​ല്‍ ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ തു​ട​രു​ന്ന അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ല്‍ കു​റെ ദി​വ​സ​ങ്ങ​ള്‍ കൂ​ടെ കി​ച്ച​ന്‍ തു​ട​രും. അ​മ്പൂ​രി ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കു​ട​പ്പ​ന മൂ​ട് ബാ​ദു​ഷ ,ഏ​രി​യാ​ക്ക​മ്മ​റ്റി അം​ഗം മ​ധു തോ​ട്ട​ത്തി​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജി തു​ട​ങ്ങി യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ അ​ടു​ക്ക​ള സ​ജീ​വ​മാ​കു​ന്ന​ത്.