ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Thursday, June 17, 2021 1:33 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ഗ​വ​ണേ​ൻ​സ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി ഗ​വ.​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​കു​പ്പു​ക​ൾ​ക്കും കൈ​മാ​റു​ന്ന ഇ​ല​ക്ട്രി​ക് കാ​റു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​കം നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​ന​ർ​ട്ടി​ന് സാ​ധി​ച്ച​താ​യും എ​ല്ലാ​വ​രും ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൂ​ടു​ത​ൽ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി​യു​മാ​യി ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​അ​ന​ർ​ട്ട് ആ​സ്ഥാ​ന​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, ഊ​ർ​ജ സെ​ക്ര​ട്ട​റി ഡോ.​ബി. അ​ശോ​ക്, അ​ന​ർ​ട്ട് സി​ഇ​ഒ അ​നീ​ഷ് എ​സ്. പ്ര​സാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ ജെ. ​മ​നോ​ഹ​ര​ൻ, അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പ്ര​ണോ​ജ് ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.